CHANGARAMKULAM

ഏരിയ സമ്മേളനം:പോപുലർ ഫ്രണ്ട് ചായ സൽക്കാരം സംഘടിപ്പിച്ചു

ചങ്ങരംകുളം : പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആലങ്കോട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഏരിയ സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ചായമക്കാനി എന്ന പേരിൽ ചായ സൽക്കാരം സംഘടിപ്പിച്ചു. പന്താവൂർ പാലം പരിസരത്ത് വച്ച് നടന്ന ചായമക്കാനി പരിപാടി പോപുലർ ഫ്രണ്ട് മലപ്പുറം ജില്ലാ സെക്രട്ടറി ജലീൽ എടപ്പാൾ ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡണ്ട് റസാക്ക് ആലങ്കോട് അധ്യക്ഷത വഹിച്ചു. ഗൃഹാതുര ഓർമ്മകൾ ഉണർത്തുന്ന ചായമക്കാനി പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

സി പി മുഹമ്മദ്, മരക്കാർ കക്കടിപുറം,ഹംസ കിളിയങ്കുന്ന് എന്നിവർ ചായ വിതരണത്തിന് നേതൃത്വം നൽകി.തുടർന്ന് നടന്ന ടയർ ഷൂട്ടൗട്ട് മത്സരം പോപുലർ ഫ്രണ്ട് ആലങ്കോട് ഏരിയ പ്രസിഡണ്ട് റസാക്ക് ആലങ്കോട് ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം കൺവീനർ ഹുസൈൻ ചിയ്യാനൂർ, ചെയർമാൻ ഗഫൂർ കക്കടിപുറം,ഹസൻ ചിയാനൂർ,റഫീഖ് ടി കെ, റയീസ് മാന്തടം, ഇബ്രാഹിം ആലങ്കോട്,അഷ്റഫ് ആലങ്കോട്, നാസർ പന്താവൂർ, റയീസ് ചിയ്യാനുർ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button