CHANGARAMKULAM
ആലംകോട് പഞ്ചായത്തിൽ തെരുവ് നായശല്ല്യം വർദ്ധിക്കുന്നതായി വ്യാപക പരാതി


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ തെരുവ് നായശല്ല്യം വർദ്ധിക്കുന്നതായി വ്യാപക പരാതി.ആലംകോട് തച്ചുപറമ്പ് മാന്തടം അട്ടേക്കുന്ന് ചിയാനൂർ വളയംകുളം ഭാഗങ്ങളിൽ തെരുവ് നായകൾ പെരുകിയിട്ടുണ്ട്. പ്രദേശത്ത് അസുഖം ബാധിച്ച തെരുവ് നായകളുടെയും എണ്ണം വർദ്ധിക്കുകയാണ്.വന്ധീകരണ പ്രവൃത്തികൾ വർഷങ്ങളായി നടക്കാത്തതാണ് തെരുവ് നായകൾ വ്യാപകമാവാൻ കാരണമായി പറയുന്നത്. ഭക്ഷണം ലഭിക്കാതെ വരുന്നതോടെ ഇവ ജനവാസ മേഖലയിൽ ഇറങ്ങുന്നതും ജനങ്ങളെ അക്രമിക്കാൻ ശ്രമിക്കുന്നതും പതിവായിട്ടുണ്ട്.തെരുവ് നായകൾ റോഡിലിറങ്ങുന്നത് മൂലം അപകടങ്ങളും കൂടി വരുന്നുണ്ട്.തെരുവ് നായകളെ നിയന്ത്രിക്കാൻ പഞ്ചായത്തോ മറ്റു സർക്കാർ സംവിധാനങ്ങളോ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
