CHANGARAMKULAM
ചങ്ങരംകുളം പന്താവൂർ ദേശീയപാതയിൽ അപകടകരമായി റോഡിലേക്ക് ചെരിഞ്ഞു നിന്ന മരം മുറിച്ചു മാറ്റി


ചങ്ങരംകുളം: എടപ്പാൾ ന്യൂസ് വാർത്തയെ തുടർന്ന് ചങ്ങരംകുളം പന്താവൂരിൽ അപകട ഭീഷണിയായി നിന്ന മരം മുറിച്ചു മാറ്റി. കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഭീഷണിയായി ചങ്ങരംകുളം പന്താവൂരിൽ
സുസുക്കി ഷോറൂമിനും പഞ്ചായത്ത് കിണറിനും സമീപമായിട്ടാണ് മരം റോഡിലേക്ക് ഏത് സമയവും വീഴും എന്ന നിലയിൽ ചരിഞ്ഞു നിന്നിരുന്നത്.
നിരവധി വാഹനങ്ങളും കാൽ നടയാത്രക്കാരും എപ്പോഴും കടന്ന് പോകുന്ന ദേശീയ പാതയോരത്തെ ഈ മരം ജനങ്ങൾക്ക് വലിയ ഭീഷണിയായാണ് നിലനിന്നിരുന്നത്. നിരവധി തവണ ജനങ്ങൾ പരാതിനൽകിയിരുന്നെങ്കിലും യാതൊരു നടപടിയും അധികൃതർ എടുത്തിരുന്നില്ല. ജനങ്ങളുടെ ഭീതിയും സുരക്ഷയും മുൻ നിർത്തി എടപ്പാൾ ന്യൂസിൽ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഉച്ചയോടെ അധികൃതർ എത്തി മരം മുറിച്ചു മാറ്റുകയായിരുന്നു. ഇതോടെ വൻ ഭീതിയാണ് ഇല്ലാതായത്.
