EDAPPAL
മലയാള ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് കുമരനെല്ലൂർ സബ് രജിസ്ട്രാർ ഓഫീസിൽ പരിശീലന ക്ലാസ് നടന്നു


എടപ്പാൾ: ഭരണതലത്തിൽ മലയാള ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് കുമരനെല്ലൂർ സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് ജീവനക്കാർക്കും ആധാരമെഴുത്തുക്കാർക്കും പൊതുജനങ്ങൾക്കുമായി പരിശീലന ക്ലാസ് നടന്നു. കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ക്ലാസ് ഉദ്ഘാടനം ചെയ്തു. താജിഷ് ചേക്കോട് ക്ലാസ് എടുത്തു. ഗ്രാമപഞ്ചായത്ത് മെമ്പർ രാധിക, സബ് രജിസ്ട്രാർ വി.കെ മണികണ്ഠൻ, ഹെഡ് ക്ലർക്ക് സി.കെ മണികണ്ഠൻ, നാരായണൻ ടി.എൻ, എം പി കൃഷ്ണൻ, എം
പി ഗോപാലകൃഷ്ണൻ, സുജാത എന്നിവർ സംസാരിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ആകാശ് ടി.പി, രവീണ ആർ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
