NATIONAL
ജമ്മു കശ്മീരിലെ പൂഞ്ചില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു.

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ആര്‍മി ഓഫിസറും സൈനികനുമാണ് വീരമൃത്യു വരിച്ചത്. പ്രദേശത്ത് ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
മെന്‍ധാര്‍ സബ് ഡിവിഷനിലെ നാര്‍ ഖാസ് വനമേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഭീകരാക്രമണം ഉണ്ടായത്. ആര്‍മി ഓഫിസറും സൈനികനും സംഭവ സ്ഥലത്തു തന്നെ മരിച്ചു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശത്ത് കഴിഞ്ഞ മൂന്ന് മാസമായി ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് വിവേക് ഗുപ്ത പറഞ്ഞു. ഭീകരര്‍ക്കായിട്ടുള്ള അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം പൂഞ്ച് മേഖലയില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ മലയാളി സൈനികന്‍ എച്ച്. വൈശാഖ് ഉള്‍പ്പെടെ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്.
