CHANGARAMKULAM
പന്താവൂർ പൂക്കൈതക്കുളത്തിന് സമീപം മാലിന്യം തള്ളി പ്രതിഷേധവുമായി നാട്ടുകാർ


ചങ്ങരംകുളം: പന്താവൂർ പൂക്കൈതക്കുളത്തിന് സമീപം മാലിന്യം തള്ളി. കുട്ടികളുടെ പാമ്പേഴ്സ്
അടങ്ങുന്ന മാലിന്യമാണ് തള്ളിയിരിക്കുന്നത്.ആലംകോട് ഗ്രാമപഞ്ചായത്തിന്റെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന പൂക്കൈതക്കുളം ലക്ഷങ്ങൾ ചെലവിട്ടാണ് നവീകരിച്ചത്. കുളം മനോഹരമായതോടെ സമീപപ്രദേശങ്ങളിൽ നിന്നു പോലും നിരവധി ആളുകൾ നീന്തൽ പരിശീലനത്തിനായി ഇവിടേക്ക് എത്താറുണ്ട്. ഈ കുളത്തിന്റെ സമീപത്തെ റോഡിലാണ് മാലിന്യം തള്ളിയിരിക്കുന്നത്.കുട്ടികളുടെ പാമ്പേഴ്സ് ചാക്കിൽ നിറച്ചാണ് രാത്രിയുടെ മറവിൽ ഇവിടെ തള്ളിയിരിക്കുന്നത്. ഈ ദുഷ്പ്രവർത്തി ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് അംഗം അഷറഫ് പറഞ്ഞു.
