CHANGARAMKULAM
വെൽഫെയർ പാർട്ടി കുടുംബസംഗമവും, ഉന്നത വിജയികൾക്കുള്ള ആദരവും സംഘടിപ്പിച്ചു


ചങ്ങരംകുളം: വംശീയ കാലത്ത് നീതിയുടെ കാവലളാവുക പ്രമേയത്തിൽ വെൽഫെയർ പാർട്ടി കോക്കൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി. പ്രദേശത്ത് നിന്നും എസ് എസ് എൽ സി പ്ലസ് ടു ഉന്നത വിജയം കൈവരിച്ചവരെ സംഗമത്തിൽ അനുമോദിച്ചു. പരിപാടിയുടെ ഉദ്ഘാടനം എം.എം. ശാക്കിർ നിർവഹിച്ചു.ഇ.വി മുജീബ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഫൈസൽ സി.പി, സീനത്ത് കോക്കൂർ, ഷുഹൈൽ, സുനീർ എന്നിവർ പ്രസംഗിച്ചു. സൽമശാക്കിർ, ഫസീല മുജീബ് എന്നിവർ ഗാനമാലപിച്ചു. മുഹ്സിന ഹാഷിം, ഷാഹിദ്, സജ്ന, സുഹറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി













