Local newsMALAPPURAM
ജില്ലയിൽ കോഴിയിറച്ചിക്ക് അമിത വില ഈടാക്കുന്നത് കണ്ടെത്തിയാല്‍ നടപടി


മലപ്പുറം: കോഴിയിറച്ചിയുടെ വില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ കോഴിയിറച്ചി വില്‍പ്പന ശാലകളില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ താലൂക്ക് തല പരിശോധാനാ സ്‌ക്വാഡുകളുടെ പരിശോധന ഊര്‍ജ്ജിതമാക്കി. കോഴിയിറച്ചിക്ക് അമിത വില ഈടാക്കുന്നതായി കണ്ടെത്തിയാല്‍ വില്‍പന ശാല ഉടമകള്‍ക്കെതിരെ അവശ്യ സാധന നിയമം, ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കുന്നതിനായി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.













