പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത് ഓപ്പൺ ജിം ഉദ്ഘാടനം ചെയ്തു

എരമംഗലം:പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ആരംഭിച്ച ഓപ്പൺ ജിം വന്നേരി ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രഡിഡന്റ് അഡ്വ ഇ സിന്ധു അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ പെടുത്തി കായിക രംഗത്തെ ഇടപെടലിനായാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് പരിധിയിൽ രണ്ടിടത്തായാണ് പദ്ധതി നടപ്പാക്കുന്നത്.ആദ്യ സ്ഥലമായ വന്നേരി ഗ്രൗണ്ടിൽ 4.5 ലക്ഷം രൂപയുടെ 14 ഉപകരണങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത് .പൊന്നാനി താലൂക്കിലെ തന്നെ ആദ്യ ഓപ്പൺ ജിം ആണിത്.വൃദ്ധർ മുതൽ കുട്ടികൾ വരെയുള്ള എല്ലാ പ്രായക്കാർക്കും ഉപയോഗിക്കാൻ തരത്തിലുള്ള ഉപകരണങ്ങളാണ് വന്നേരി ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ സ്ഥാപിച്ചിട്ടുള്ള ഓപ്പൺ ജിമ്മിൽ ഉള്ളത് .പരിപാടിയിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ, സ്ഥലം പദ്ധതിക്കായി വിട്ടുനൽകിയ സ്കൂൾ മാനേജർ രമണി അശോകൻ,സ്ഥിരം സമിതി അധ്യക്ഷന്മാരായ രാമദാസ് മാഷ് ,എഎച്ച് റംഷീന, താജുന്നീസ, ബ്ലോക്ക് മെമ്പർമാരായ പി റംഷാദ്, പി അജയൻ, ആശാലത, പി നൂറുദ്ധീൻ,ബിഡിഒ അമൽദാസ് കെജെസിഐ വിമോദ് ജെബിഡിഒ ഷിബു,ജിഇഒ ടി ജമാലുദ്ധീൻ അടക്കമുള്ളവർ സംബന്ധിച്ചു.
