Local newsPONNANI
ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന പൊന്നാനി സ്വദേശിയായ യുവാവ് മരണത്തിന് കീഴടങ്ങി

പൊന്നാനി കടവനാട് സ്വദേശി വിഘ്നേശാണ് എറണാംകുളം സ്വകാര്യ ആശുപത്രിയിൽ വെച്ച് ചികിൽസയിൽ കഴിയവെ മരണപ്പെട്ടത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇയാൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാർ എറണാകുളം സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ ആരംഭിച്ചിരിന്നു.
മകൻ്റെ ജീവൻ തിരിച്ചു കിട്ടാൻ കരൾ നൽകാൻ അമ്മ തയ്യാറായിരുന്നു. എന്നാൽ രണ്ടു ദിവസം മുമ്പ് ആരോഗ്യം വഷളാവുകയായിരുന്നു. ചന്തപ്പടിയിലെ ഒരു ജുവലറിയിലെ ജീവനക്കാരനാണ്. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല.
