EDAPPAL
എടപ്പാളിൽ റോട്ടറി ക്ലബ് രൂപീകൃതമായി

എടപ്പാൾ: സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ സംഘടനയായ റോട്ടറി ക്ലബ് എടപ്പാളിൽ രൂപീകൃതമായി. വി.വി കെ കൺവെൻഷൻ സെൻ്ററിൽ വെച്ച് നടന്ന ചടങ്ങ് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ രാജേഷ് സുഭാഷ് ഉദ്ഘാടനം ചെയ്തു. എടപ്പാൾ റോട്ടറി ചാപ്റ്റർ പ്രസിഡൻ്റായി ദിലീപ് കുമാർ മാസ്റ്ററും, സെക്രട്ടറിയായി ഗിരീഷ്, ട്രെഷററായി ഷാജി സാഫ്കോയും സ്ഥാനമേറ്റു. അഡ്വവക്കറ്റ് ജയപ്രശാന്ത് ബാബു അദ്ധ്യക്ഷനായ ചടങ്ങിൽ സമൂഹത്തിലെ നാനാതുറയിൽ നിന്നുമുള്ളവർ അഥിതികളായെത്തി. ഷാജി സഫ സ്വാഗതവും പ്രകാശ് പുളിക്ക പറമ്പിൽ നന്ദിയും പറഞ്ഞു.
