വാക്സിനേഷൻ ക്യാമ്പയിന് തവനൂരിൽ തുടക്കമായി

എടപ്പാൾ: തവനൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൻ മെഗാ വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി. തൃക്കണാപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൻ്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കോ വിസ് പ്രതിരോധ പ്രർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിൻ്റെ ഭാഗമായി ഗ്രാമപഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഏഴ് ക്യാമ്പുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. നാൽപ്പത്തിയഞ്ചു വയസ്സിനു മുകളിലുള്ളവർക്ക് വാക്സിനേഷൻ എത്രയും പെട്ടെന്ന് നൽകി പൂർത്തീകരിക്കുക എന്നതാണ് ക്യാമ്പയിൻ കൊണ്ട് ലക്ഷ്യമിടുന്നത്. ജനപ്രതിനിധികൾ,: ആരോഗ്യ പ്രവർത്തകർ, ആശ, അംഗൻവാടി, കുടംബശ്രീ, സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ. കച്ചേരിപറമ്പ് മിസ്ത്താഹുൽ ഹുദ മദ്രസ്സയിൽ സംഘടിപ്പിച്ച വാക്സിനേഷൻ ക്യാമ്പയിൻപഞ്ചായത്ത് പ്രസിഡണ്ട് സി.പി.നസീറ, വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ്, മെമ്പർ ആമിനക്കുട്ടി,മെഡിക്കൽ ഓഫീസർ ഡോ.വിജിത്ത് വിജയ്ശങ്കർ, സി.ആർ.ശിവപ്രസാദ്,കെ. നിർമ്മല, രാജേഷ് പ്രശാന്തിയിൽ, ലാലി ജോൺ, ഉഷാദേവി.ടി,മേഖല. പി എന്നിവർ നേതൃത്വം നൽകി.
