EDAPPAL
എടപ്പാൾ മേൽപ്പാലത്തിന് അടിയിൽ മാലിന്യം തള്ളുന്നു
എടപ്പാൾ: മേൽപ്പാലത്തിന് അടിയിൽ മാലിന്യം തള്ളുന്നു. തൃശ്ശൂർ റോഡിലെ തൂണിന് താഴെയാണ് പ്ലാസ്റ്റിക്, കോൺക്രീറ്റ് മാലിന്യങ്ങൾ തള്ളുന്നത്. അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ മാലിന്യക്കൂമ്പാരമായി മാറുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്. കുറ്റിപ്പുറം റോഡിൽ മാലിന്യം നിക്ഷേപിക്കാനുള്ള ബോക്സും തട്ടി മറിച്ചിട്ട നിലയിലാണ്. മാത്രമല്ല രാത്രികാലങ്ങളിൽ ഇവിടെ തങ്ങുന്നവർ മലമൂത്ര വിസർജനം നടത്തുന്നത് ഇവിടെ തന്നെയാണ് . ശൗചാലയ നിർമ്മാണം ആകട്ടെ പാതിവഴിയിൽ ഉപേക്ഷിച്ച് നിലയിലുമാണ്.