MALAPPURAM
മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് പേരെ മലപ്പുറം വിജിലൻസ് അറസ്റ്റ് ചെയ്തു

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി സബ് രജിസ്റ്റാർ ഓഫീസിൽ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് പേരെ മലപ്പുറം വിജിലൻസ് അറസ്റ്റ് ചെയ്തു.
കൊണ്ടോട്ടി സബ് രജിസ്റ്റാർ ഓഫീസ് അറ്റന്റർമാരായ ചന്ദ്രൻ, കൃഷ്ണ ദാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നഷ്ടപ്പെട്ട ആധാരത്തിന്റെ പകർപ്പിനായി പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മലപ്പുറം വിജിലൻസ് ഡി വൈ എസ് പി ഫിറോസ് എം ഷെഫീഖ് പിടികൂടിയത്.














