KERALA
പോലീസ് സ്റ്റേഷനിൽ എസ്.ഐക്ക് നേരെ കയ്യേറ്റം; പിതാവും മകനും അറസ്റ്റിൽ

വളാഞ്ചേരി: ക്വാറി മാഫിയക്കെതിരെ നടപടിയെടുത്തതിന് പൊലീസ് സ്റ്റേഷനിൽ കയറി എസ്.ഐയെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്തു. കരേക്കാട് സി.കെ പാറ സ്വദേശി പൊൻമാകുഴിയിൽ ഉണ്ണികൃഷ്ണൻ (52), മകൻ നവീൻകൃഷ്ണൻ (23) എന്നിവരെയാണ് വളാഞ്ചേരി സി.ഐ. കെ.ജെ ജിനേഷ് അറസ്റ്റ് ചെയ്തത്. അനധികൃത ചെങ്കൽ ഖനനത്തിനെതിരെയുള്ള നടപടിയുടെ ഭാഗമായി വളാഞ്ചേരി പൊലീസ് പുറമണ്ണൂർ ഭാഗത്ത് നിന്നും മൂന്ന് ടിപ്പർ ലോറികൾ പിടികൂടിയിരുന്നു. ഇതിൽ പ്രകോപിതരായാണ് ഇവർ പോലീസിനെ അക്രമിച്ചത്.
