EDAPPALLocal news
എടപ്പാളിൽ വീട് കുത്തിത്തുറന്ന് മോഷണം;വിദേശ കറൻസിയടക്കം അരലക്ഷം കവർന്നു

എടപ്പാൾ: വീട് കുത്തിത്തുറന്ന് മോഷണം. വിദേശ കറൻസിയടക്കം അര ലക്ഷത്തോളം രൂപ കവർന്നു. എടപ്പാൾ ശുകപുരം മറയങ്ങാട്ട്-നന്ദനത്തിൽ നന്ദകുമാറിന്റെ വീട്ടിലാണ് കള്ളൻ കയറിയത്.വീട്ടുകാർ പുറത്ത് പോയ സമയത്താണ് മോഷണം നടന്നിരിക്കുന്നത്.ശനിയാഴ്ച കാലത്ത് തിരിച്ച് എത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ പൂട്ട് തകർത്ത നിലയിലും സാധനങ്ങൾ വലിച്ചു വരിയിട്ട നിലയിലും കണ്ടത്.തുടർന്ന് നടത്തിയ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന തുക നഷ്ടപ്പെട്ടത് മനസ്സിലായത്.
വീട്ടുകാർ ചങ്ങരംകുളം പോലീസിൽ പരാതി നൽകി.
