KERALA

ഉദ്ഘാടനം കഴിഞ്ഞു, ഇതുവരെ പ്ലേ സ്റ്റോറില്‍ എത്തിയില്ല; ചോദ്യചിഹ്നമായി ‘കേരള സവാരി’

സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്സി സർവീസ് ആണ് ‘കേരള സവാരി’. ഉദ്​ഘാടനം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും ആപ്പ് ഇതുവരെ പ്ലേയ് സ്റ്റോറിൽ ലഭ്യമായിട്ടില്ല. ഇന്നലെ ഉച്ചയോടെ ഗൂഗിൾ പ്ലേ സ്റ്റോറിയിൽ ലഭ്യമാകുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ഇതുവരെ ആപ്പ് ജനങ്ങൾക്ക് ലഭ്യമായിട്ടില്ല. തുടർന്ന് ഇന്നലെ രാത്രിയോടെ ആപ്പ് ലഭ്യമാകുമെന്ന് അറിയിപ്പുകൾ ഉണ്ടായെങ്കിലും ഇതുവരെ ആപ്പ് ലഭ്യമായിട്ടില്ല.

നിരവധി പേരാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഓണ്‍ലൈന്‍ ഓട്ടോ–ടാക്സി പദ്ധതിയായ കേരള സവാരിയിൽ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള നിരവധി ഓട്ടോ – ടാക്സി ഡ്രൈവരുമാരും ആപ്പ് കാത്തിരിപ്പാണ്. മിതമായ നിരക്കില്‍ ജനങ്ങള്‍ക്കു ഓട്ടോ, ടാക്സികളില്‍ യാത്രസാധ്യമാക്കുക എന്നതാണ് കേരളം സവാരി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്ത് ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു പദ്ധതി. ഗൂഗിളിന്റെ സുരക്ഷാ പരിശോധന കഴിഞ്ഞാലേ ആപ് പ്ലേസ്റ്റോറില്‍ ലഭ്യമാകൂ. ഇതാണ് വൈകുന്നതിനു കാരണമെന്നാണു തൊഴില്‍ വകുപ്പിന്റെ വിശദീകരണം.
നിലവിൽ ​ഗൂ​ഗിളുമായി ഇ-മെയിൽ വഴി മാത്രമാണ് ബന്ധപ്പെടാൻ സാധിക്കുന്നത്. അതിനാൽ, ആപ്പ് എപ്പോൾ പ്രവർത്തനക്ഷമമാകുമെന്ന് കൃത്യമായ മറുപടി അധികൃതർക്കും ഇല്ല. യാത്രക്കാർക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്താനും ഓട്ടോ ടാക്സി തൊഴിലാളികൾക്ക് അർഹമായ പ്രതിഫലം ലഭ്യമാക്കാനും തൊഴിൽ വകുപ്പിൻ്റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡാണ് ഈ സേവനം ആരംഭിച്ചത്. കേരള സവാരി പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം നഗരത്തിലാണ് നടപ്പാക്കുന്നത്. അത് വിലയിരുത്തി സംസ്ഥാനത്താകെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button