EDAPPAL
ദേശീയ പണിമുടക്ക്: പ്രചരണ ജാഥക്ക് എടപ്പാളിൽ സ്വീകരണം നൽകി

എടപ്പാൾ :മാർച്ച് 28, 29 ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായുള്ള സംയുക്ത ട്രേഡ് യൂണിയൻ പ്രചരണ ജാഥക്ക് എടപ്പാളിൽ സ്വീകരണം നൽകി. എ ഐ ടി യു സി തവനൂർ മണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടം വഹിച്ചു. ജാഥ ക്യാപ്റ്റൻ വി.പി സക്കറിയ, എം.എ റസാക്ക്, ആതവനാട് മുഹമ്മദ് കുട്ടി, എൻ.പി അസൈനാർ, പി.അബ്ദുൽ ഗഫൂർ ,വി.പി സോമസുന്ദരൻ, എ.കെ സിറാജ്, കെ.കെ ഹംസസി.എം മൊയ്തീൻ കുട്ടി എന്നിവർ സംസാരിച്ചു. എം.മുരളീധരൻ സ്വാഗതവും, ഗംഗാധരൻമാസ്റ്റർ നന്ദിയും പറഞ്ഞു.
