THAVANUR

”കതിർ 2022″പ്രദർശനോൽത്സവം മന്ത്രി
അബ്ദുറഹിമാൻ ഉൽഘാടനം ചെയ്തു.

തവനൂരിൽ വികസനത്തിളക്കം കാർഷിക സർവകലാശാലയും ആത്മയും നബാർഡും സംയുക്തമായി തവനൂർ കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന കൃഷി വിജ്ഞാന കേന്ദ്രത്തിൽ സംഘടിപ്പിച്ച സാങ്കേതിക വിദ്യാവാരം ”കതിർ 2022″ പ്രദർശനോൽസവം സംസ്ഥാന കായിക- ഹജ്ജ്-വഖഫ് കാര്യ മന്ത്രി ശ്രീ വി അബ്ദുറഹിമാൻ ഉൽഘാടനം ചെയ്തു.
കർഷകർ സ്വന്തമായി അനുഭവ ജ്ഞാനത്തിലൂടെ അഭിവൃദ്ധിപ്പെടുത്തി എടുത്ത ഉപകരണങ്ങളുടെ പ്രദർശനവും കൃഷിക്കാർ നിർമ്മിച്ച ഉൽപന്നങ്ങളുടെ വിപണനവും ഗംഭീരമായാണ് ഒരുക്കിയിരിക്കുന്നത്.

ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് തീരുമാനിച്ച പഴയ ഡിപ്ലോമ കോഴ്സുകളുടെ പുനരാരംഭം അടുത്ത അദ്ധ്യായന വർഷം തുടങ്ങാമെന്ന് റജിസ്ട്രാർ ഡോ: സക്കീർ ഹുസൈൻ ഉറപ്പ് നൽകി. കേമ്പസിനകത്തെ കണക്ടിവിറ്റി റോഡുകൾ ഉടൻ പുനരുദ്ധരിക്കണമെന്ന ആവശ്യവും സമയ ബന്ധിതമായി പുനർ നിർമ്മിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കെവികെ വികസിപ്പിച്ചെടുത്ത വിത്തുകളുടെ പുറത്തിറക്കലും മന്ത്രി റഹ്മാൻ നിർവ്വഹിച്ചു. പ്രദർശനം ചുറ്റിനടന്ന് കണ്ടാണ് മന്ത്രി മടങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button