രണ്ടര വയസുകാരിക്കേറ്റത് ക്രൂരമർദനം; മുതുകിൽ തീപൊള്ളൽ, തല മുതൽ കാൽപാദംവരെ മുറിവ്

എറണാകുളം തൃക്കാക്കരയിൽ മർദനത്തിന് ഇരയായ രണ്ടര വയസുകാരിക്കേറ്റത് ക്രൂരമർദനം. മുതുകിൽ തീപൊള്ളലേറ്റിട്ടുണ്ടെന്നും തല മുതൽ കാൽപാദം വരെ മുറിവുണ്ടെന്നും ഡോക്ടർമാർ അമ്മയുടെ മൊഴി വിശ്വാസമല്ലെന്നു പൊലീസ്.
മുറിവുകൾ 10 ദിവസം പഴക്കമുള്ളതെന്ന് കമ്മിഷണർ സി.എച്ച്.നാഗരാജു. പൊള്ളലേറ്റത് കത്തിയ കുന്തിരക്കം വാരിയെറിഞ്ഞപ്പോഴെന്ന് അമ്മ മൊഴി നൽകി. അമ്മയുടെ സഹോദരിയേയും ഭർത്താവിനേയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ്. കുടുംബത്തിന്റെ മുഴുവൻ പശ്ചാത്തലവും ദുരൂഹത നിറഞ്ഞതെന്ന് കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു.
കുഞ്ഞിന്റെ ചികിൽസ വൈകിപ്പിച്ചതിന് അമ്മയ്ക്കെതിരെ കേസെടുത്തെങ്കിലും പരുക്കിന്റെ കാരണം ദുരൂഹമായി തുടരുന്നു. ഇവർക്കൊപ്പം താമസിക്കുന്നയാൾ ആന്റണി ടിജിൻ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച ശേഷം രക്ഷപ്പെട്ടു. കുഞ്ഞിന്റെ അമ്മയുടെ സഹോദരിക്കൊപ്പം കാറിൽ രക്ഷപ്പെട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇവർ ആദ്യം പോയത് പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിലേക്കായിരുന്നു. പിന്നീട് രാത്രി പതിനൊന്നോടെ അതിവഗുരുതരാവസ്ഥയിലായ കുട്ടിയെ കോലഞ്ചേരി മെഡിക്കല് മിഷനിലേക്ക് മാറ്റി.
എന്നാൽ രണ്ടര വയസുകാരിക്ക് സംഭവിച്ചത് ക്രൂര മർദ്ദനമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തലച്ചോറിൽ ക്ഷതം, ഇടത് കൈയിൽ രണ്ട് ഒടിവ്, തലമുതൽ കാൽ പാദം വരെ മുറിവുകൾ ഉള്ളതായി ആശുപത്രി അധികൃതർ പറയുന്നു. കൂടാതെ കുഞ്ഞിന്റെ മുതുകിൽ തീപ്പൊള്ളലുകളും ഏറ്റിട്ടുണ്ട്. കുഞ്ഞ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നു.
കൃത്യം ഒരു മാസം മുൻപാണ് പുതുവൈപ്പ് സ്വദേശിയായ ആന്റണി ടിജിൻ കാക്കനാട് നവോദയ ജംഗ്ഷന് സമീപം വീട് വാടയ്ക്കെടുക്കുന്നത്. സൈബർ പോലീസ് ഉദ്യോഗസ്ഥനായ താൻ കാനഡയിൽ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ചതാണെന്നും ഭാര്യയും മൂന്ന് വയസുകാരൻ മകൻ, ഭാര്യാസഹോദരി, അമ്മ എന്നിവരും ഒപ്പമുണ്ടെന്നാണ് ഒപ്പമുണ്ടെന്നാണ് ഫ്ളാറ്റ് ഉടമയോട് പറഞ്ഞത്.
