PONNANI

ഗുണനിലവാര മികവില്‍ ഹാട്രിക്കടിച്ച് പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി

പൊന്നാനി: ആരോഗ്യരംഗത്തെ ഗുണനിലവാരമികവില്‍ ഹാട്രിക്കടിച്ച് പൊന്നാനി സ്ത്രീകളുടെയേുയും ആശുപത്രി. എന്‍.ക്യു.എ.എസ്., ലക്ഷ്യ, മുസ്‌കാന്‍ അംഗീകാരങ്ങളാണ് പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയേും ആശുപത്രിക്ക് ലഭിച്ചത്. എന്‍.ക്യു.എ.എസിന് 90.9 % സ്‌കോറും ലക്ഷ്യക്ക് 94% സ്‌കോറും മുസ്‌കാന്‍ 93.5% സ്‌കോറുമാണ് ലഭിച്ചത്. ജില്ലയില്‍ മൂന്നും ലഭിച്ച ആദ്യത്തെ ആശുപത്രിയാണ് പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി. ഗര്‍ഭിണികള്‍ക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കി മാതൃശിശുമരണ നിരക്ക് കുറക്കാന്‍ സഹായിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ‘ലക്ഷ്യ’അംഗീകാരം. പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന മാനദണ്ഡമാണ് എന്‍.ക്യു.എ.എസ്. മികച്ച രോഗി പരിചരണം, ശുചിത്വം, അണുബാധ നിയന്ത്രണം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങള്‍. പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ നവജാത ശിശുക്കളുടെയും കുട്ടികളുടെയും ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ശിശു സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണ് മുസ്‌കാന്‍. പ്രസവം നടക്കുന്ന ആശുപത്രികളുടെ ഗുണനിലവാരം ഉയര്‍ത്തുകയും ശിശുമരണ നിരക്ക് കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. മാതൃ-ശിശുമ ശുചിത്വം രോഗീ സൗഹൃദാന്തരീക്ഷം എന്നിവ സാധ്യമാക്കുന്നതിനും കഴിഞ്ഞതിലൂടെയാണ് പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിക്ക് ഈ മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button