THAVANUR
ബിജെപി തവനൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി രവി തേലത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു
തവനൂർ : എൻഡിഎ സ്ഥാനാർഥി രവി തേലത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രവർത്തകരോടൊപ്പം കാൽനടയായി തിരൂർ ആർ ഡി ഒ ഓഫീസിൽ സബ് കളക്ടർ മുമ്പാകെ ആണ് പത്രിക സമർപ്പിച്ചത്. ജില്ലാ ജനറൽ സെക്രട്ടറി കെ. ഗിരീഷ് കുമാർ,ജില്ലാ സെക്രട്ടറി കെ.പി.സുബ്രഹ്മണ്യൻ, ,മണ്ഡലം പ്രസിഡണ്ട് മാരായ പി പി സുജീഷ്, അജേഷ് അമ്പാട്ട്, എന്നിവർ ഒപ്പമുണ്ടായിരുന്നു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ,എം നടരാജൻ,ടി പി സുബ്രഹ്മണ്യൻ,ജിഷാദ് പുറത്തൂർ,അച്യുതൻ കുട്ടി,
രാജഗോപാലൻ, എന്നിവർ പ്രകടനനത്തിന് നേതൃത്വം നൽകി.