THAVANUR

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി ജലീൽ എം.എൽ എ ക്കെതിരെ ബൂത്ത് തലത്തിൽ ഒപ്പുകൾ ശേഖരിച്ചുകൊണ്ട് ബിജെപി തവനൂർ മണ്ഡലം കമ്മിറ്റി ജനകീയ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു. എടപ്പാളിൽ നടന്ന പരിപാടി സംസ്ഥാന വക്താവ് ശങ്കു ടി ദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി പി സുജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി സി നാരായണൻ മുഖ്യപ്രഭാഷണവും തുപ്രങ്ങോട് മണ്ഡലം പ്രസിഡണ്ട് അജീഷ് അമ്പാട്ട് സ്വാഗത പ്രസംഗവും നടത്തി. കെ പി സുബ്രഹ്മണ്യൻ ,കെ ഗിരീഷ് കുമാർ , എം നടരാജൻ, റജി കാലടി , സുബ്രഹ്മണ്യൻ, ജിഷാദ്. എന്നിവർ സംസാരിച്ചു..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button