കർഷകർക്കായി യു.ഡി.എഫ്.സർക്കാർ സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കും;വി. ടി. ബൽറാം
കൂറ്റനാട് :നെല്ലു സംഭരണത്തിലെ ആവർത്തിച്ചുള്ള വീഴ്ച സർക്കാരിൻ്റെ കർഷക ദ്രോഹത്തിൻ്റെ തെളിവാണെന്ന് കെ.പി.സി.സി.വൈസ് പ്രസിഡണ്ട് വി.ടി.ബൽറാം അഭിപ്രായപ്പെട്ടു.തൃത്താല മണ്ഡലത്തിലെ പരുതൂരും,കപ്പൂരുമൊന്നും ഇപ്പോഴും നെല്ലു സംഭരണം പൂർത്തിയായിട്ടില്ല.എടുത്ത നെല്ലിന് പി.ആർ.എസ്. സർട്ടിഫിക്കറ്റ് നൽകുന്നതിൽ വലിയ കാല താമസം നേരിടുന്നു.പാലക്കാട് ജില്ലയിലെ നെല്ല് സംഭരണത്തിലെ പ്രശ്നങ്ങൾ മറച്ചു പിടിക്കാൻ മന്ത്രി അടക്കമുള്ളവര്‍ നാടകം കളിക്കുകയാണെന്നും ബല്‍റാം ആരോപിച്ചു.ഉത്പാദന ബോണസ് ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം കർഷകർക്ക് ഇരട്ടി പ്രഹരമാണെന്നും ഉത്പാദനച്ചെലവും അമ്പത് ശതമാനം ലാഭവും ചേർത്ത് താങ്ങുവില നിശ്ചയിക്കാനുള്ള സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് അടുത്ത യു.ഡി.എഫ്. സർക്കാർ നടപ്പിലാക്കുമെന്നും വി.ടി.ബൽറാം പറഞ്ഞു.കൂറ്റനാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കപ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് റഷീദ് കൊഴിക്കര അധ്യക്ഷത വഹിച്ചു.കെ.പി.സി.സി.നിർവാഹക സമിതിയംഗം സി.വി.ബാലചന്ദ്രൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ.ഫാറൂഖ്,യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ ടി.കെ.സുനിൽകുമാർ, തൃത്താല ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.വിനോദ്, ഡി.സി.സി.ഭാരവാഹികളായ പി.വി. മുഹമ്മദ് അലി,പി.ബാലൻ,പി.മാധവദാസ്,പി.എ.വാഹിദ്,പി.ബാലകൃഷ്ണൻ,കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എ.പി.ശക്തി,കെ.ഷംസുദീൻ,വി.അബ്ദുള്ളകുട്ടി,ബാവ മാളിയക്കൽ,ഇ.വി.അസീസ്,ടി.സൈതലവി, പഞ്ചായത്ത് പ്രസിഡന്റ്റുമാരായ പി. എൻ.അംബിക,റംല വീരാൻകുട്ടി,കെ.ശശി രേഖ,ജയന്തി വിജയകുമാർ എന്നിവർ പ്രസംഗിച്ചു.കൂറ്റനാട് സെന്ററിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ നൂറു കണക്കിന് കർഷകർ പങ്കെടുത്തു.