PONNANI

കെ.പി. രവീന്ദ്രന് സ്നേഹനിർഭരമായ യാത്രയയപ്പ്: ‘രവീന്ദ്രസ്മിതം’ ശ്രദ്ധേയമായി

പൊന്നാനി: ഔദ്യോഗിക ജീവിതത്തിലുടനീളം സ്നേഹവും ലാളിത്യവും പുഞ്ചിരിയും കൈമുതലാക്കിയ ട്രാൻസ്‌പോ പൊന്നാനിയിലെ പ്രിയ സഹപ്രവർത്തകൻ കെ.പി. രവീന്ദ്രന് ഹൃദ്യമായ യാത്രയയപ്പ് നൽകി. ‘രവീന്ദ്രസ്മിതം’ എന്ന പേരിൽ പൊന്നാനി ഇ.കെ സെൻ്ററിൽ സംഘടിപ്പിച്ച സ്നേഹസംഗമം സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
പൊന്നാനി ഡി.ടി.ഒ രാധാകൃഷ്ണൻ കെ.പി സമ്മേളനം ഉദ്ഘാടനം ചെയ്യുകയും രവീന്ദ്രൻ സാറിനെ ആദരിക്കുകയും ചെയ്തു.സുരേഷ് ബാബു കെ.ടി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സർവീസിലുടനീളം അദ്ദേഹം പുലർത്തിയ സൗമ്യമായ പെരുമാറ്റത്തെയും സേവന സന്നദ്ധതയെയും ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു.ഷാഫി വി.പി സ്വാഗതം ആശംസിച്ച ചടങ്ങിൽ,പത്മേഷ് വി.ആർ രവീന്ദ്രൻ സാറിൻ്റെ സേവനപഥത്തെ പരിചയപ്പെടുത്തി മംഗളപത്രം അവതരിപ്പിച്ചു.വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബിനോയ് .ഡി ( ClTU) ദിനേശ് ബാബു എസ്.എസ് (INTUC), നിഷാദ് സി.എസ് (BMS), ഷൗക്കത്തലി ഐ.കെ (ഡ്രൈവേഴ്സ് യൂണിയൻ), അലി ടി.എ (AITUC), റഫീക്ക് പി.എം (STU), പ്രദീപ് ടി.കെ (ITEF/FFJ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
മറുപടി പ്രസംഗത്തിൽ രവീന്ദ്രൻ കെ.പി സഹപ്രവർത്തകർ നൽകിയ സ്നേഹത്തിന് നന്ദി രേഖപ്പെടുത്തി.ഹബീർ എം ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button