BUSINESS

ഗൂഗിൾ പണിമുടക്കി; വ്യാപക പരാതിയുമായി ഉപഭോക്താക്കൾ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുഗിൾ പണിമുടക്കിയതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ മുതലാണ് ഗൂഗിൾ സർച്ചിൽ ചെറിയ തകരാറ് അനുഭവപ്പെട്ടത്.
ഗൂഗിളിൽ ചിത്രവും മറ്റും തെരയുമ്പോൾ എറർ 500 എന്ന സന്ദേശമാണ് സ്‌ക്രീനിൽ തെളിയുന്നത്. ഗൂഗിളിന് തകരാർ സംഭവിച്ചതായി ഡൗൺ ഡിടക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നിരവധി പേരാണ് ‘ഗൂഗിൾ ഡൗൺ’ എന്ന ഹാഷ്ടാഗുമായി ട്വിറ്ററിൽ രംഗത്ത് വന്നത്.
ഇന്ത്യയിൽ ചെറിയ രീതിയിൽ മാത്രമാണ് തകരാര് അനുഭവപ്പെടുന്നത്. എന്നാൽ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ വലിയ രീതിയിൽ ഇത് ഉപഭോക്താക്കൾക്ക് അനുഭവപ്പെടുന്നതായാണ് റിപ്പോർട്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button