CHANGARAMKULAM

ആലങ്കോട് ലീലാകൃഷ്ണന്റെ കവിതകൾ ചർച്ച ചെയ്തു.

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ആലങ്കോടിന്റെ കവിതകൾ എന്ന ഡി സി ബുക്സ്പ്രസിദ്ധീകരിച്ച കാവിതാ സമാഹാരം ചർച്ച ചെയ്തു. കവി എടപ്പാൾസി സുബ്രഹ്മണ്യൻ കവിതാ ചർച്ചയും കവിയരങ്ങും ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലപ്രസിഡണ്ട് പി കെ രാജൻ അധ്യക്ഷത വഹിച്ചു. കൃതിയെ ആധാരമാക്കി എഴുത്തുകാരൻ സോമൻ ചെമ്പ്രേത്ത് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സെക്രട്ടറി പന്താവൂർ കൃഷ്ണൻ നമ്പൂതിരിസ്വാഗതം പറഞ്ഞു. കെ വി ശശീന്ദ്രൻ ഇസ്ഹാഖ് ഒതളൂർ എ എസ് അജിത ടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് നടന്ന കവിയരങ്ങിൽ ഉണ്ണികൃഷ്ണൻ കുറുപ്പത്ത് എ പി ശ്രീധരൻ എ എം ഫാറൂഖ് സി വി ഷബ്ന സുലൈമാൻ പെരുമുക്ക് പന്താവൂർ ശങ്കരനാരായണൻ ഇശാലിനി ടി പി മുകുന്ദൻ തുടങ്ങിയവർ സ്വന്തം കവിതകളവതരിപ്പിച്ചു.ലൈബ്രേറിയൻ പി വി നസീർ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button