VATTAMKULAM
വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ എയ്ഡ്സ് ബോധവൽക്കരണ സന്ദേശ റാലിയും സംഘടിപ്പിച്ചു
എടപ്പാൾ : വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ NSS യൂണിറ്റിന്റെ സഹകരണത്തോടെ എയ്ഡ്സ് ദിനാചരണവും ബോധവൽക്കരണ സന്ദേശ റാലിയും സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ പി.കെ. സഹാന ഉദ്ഘാടനം ചെയ്തു. വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ.സി. മണിലാൽ അധ്യക്ഷത വഹിച്ചു.NSS കോ-ഓർഡിനേറ്റർ പി. മണിവർണൻ , വി. ശ്രീജ, എസ്. സൗരവ് കൃഷ്ണ,ആരോഗ്യ പ്രവർത്തകരായ സി. സരള , സതീഷ് അയ്യാപ്പിൽ , കെ.ജി. നിനു , കെ. മഹിള , സി. ബീന, പി.ശ്രീഷ്മ, വിനീത വിനോദ്,പി.പി.രജിത, പി. അശ്വതി, എസ്. ഫെബ, എസ്. അർച്ചന എന്നിവർ സംസാരിച്ചു.