MALAPPURAM

കലോത്സവ വേദികളിൽ തിളങ്ങി സഹോദരങ്ങൾ

മലപ്പുറം ജില്ലാ കലോത്സവത്തിൽ മികച്ച നേട്ടവുമായി ആദർശും ആർദ്രയും. ഹയർ സെക്കണ്ടറി വിഭാഗം ചാക്യാർകൂത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി തുടർച്ചയായി രണ്ടാം തവണയും ആദർശ് മലപ്പുറം ജില്ലക്കു വേണ്ടി സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ മോണോ ആക്ടിന് എ ഗ്രേഡും ലഭിച്ചു. എടപ്പാൾ സബ്ജില്ലാ കലോത്സവത്തിൽ തുടർച്ചയായി മൂന്നാം തവണയും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. സഹോദരി ആർദ്ര ജില്ലാ കലോത്സവം യു പി വിഭാഗം ഓട്ടൻതുളളലിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും കഥാപ്രസംഗം, നാടകം എന്നിവയിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അമേച്ചർ നാടകങ്ങളിലും നിരവധി ഹ്രസ്വചിത്രങ്ങളിലും ഇതിനകം അഭിനയിച്ചിട്ടുള്ള ഇരുവരും പോട്ടൂർ മോഡേൺ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളാണ് . വട്ടംകുളം സ്വദേശിയും തിരൂർ സബ് രജിസ്ട്രാർ ഓഫീസിലെ സീനിയർ ക്ലാർക്കുമായ എം കെ ആനന്ദകുമാറി ൻ്റെയും മോഡേൺ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക യു കെ ബിന്ദുവിൻ്റേയും മക്കളാണ് ആദർശും ആർദ്രയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button