ആലംങ്കോട് മൃഗാശുപത്രിയിലെ ശോചനീയാവസ്ഥയ്ക്കെതിരെ ഭാരതീയ ജനതാ പാർട്ടി ആലംങ്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.

ചങ്ങരംകുളം:ആലംങ്കോട്മൃഗാശുപത്രിയിലെ ശോചനീയാവസ്ഥയ്ക്കെതിരെ ഭാരതീയ ജനതാ പാർട്ടി ആലംങ്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ബിജെപി മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര ധർണാസമരം ഉദ്ഘാടനം ചെയ്തു.ആലംങ്കോട് പഞ്ചായത്തിൽ ആയിരത്തിലധികം കുടുംബങ്ങളാണ് പശുക്കളെ വളർത്തി ഉപജീവിതമാർഗ്ഗം കണ്ടെത്തുന്നത്, നാനൂറിൽപരം ആടുവളർത്തുന്ന കുടുംബങ്ങളും ഈ പഞ്ചായത്തിലുണ്ട്, കന്നുകാലികളിൽ ക്രമാതീതമായി അസുഖങ്ങൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ അവയെ പരിചരിക്കേണ്ട ചങ്ങരംകുളത്തെ മാന്തടത്ത് പ്രവർത്തിക്കുന്ന മൃഗാശുപത്രിയിൽ ആവശ്യത്തിനുള്ള ഡോക്ടർമാരോ,ടെസ്റ്റ് ചെയ്യാനുള്ള ലാബ് സൗകര്യമോ, മരുന്നുകളോ,മറ്റ് ചികിത്സ സംവിധാനങ്ങളോ ഇല്ലാത്തതുകൊണ്ട് കർഷകർ ഏറെ ദുരിതത്തിലാണ്..
വീടുകളിൽ വളർത്തുന്ന ഓമന പക്ഷികൾക്കും നായ്ക്കൾക്കും, പൂച്ചകൾക്കും, എന്തെങ്കിലും അസുഖങ്ങളും അപകടങ്ങളും സംഭവിച്ചാൽ കുന്നംകുളത്തെയും പൊന്നാനിയിലെയും മൃഗാശുപത്രികളിലേക്ക് കൊണ്ടുപോകേണ്ട ഭാരിച്ച ചിലവുകളാണ് വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവർക്ക് അനുഭവിക്കേണ്ടിവരുന്നത്.. പകൽ സമയങ്ങളിൽ പോലും ഡോക്ടറുടെ സേവനം ലഭിക്കാത്തത് മൂലം ക്ഷീരകർഷകരുടെ പശുക്കൾ അടക്കമുള്ള നിരവധി വളർത്തുമൃഗങ്ങളാണ് ആവശ്യത്തിനുള്ള ചികിത്സ ലഭിക്കാത്തതുമൂലം മരണപ്പെടുന്നത്,
പകൽ മുഴുവൻ സമയവും ഡോക്ടറുടെ സേവനം ലഭ്യമാക്കുക, വീടുകളിൽ എത്തി വളർത്തുമൃഗങ്ങളെ ചികിത്സിക്കുക, ലാബ് സൗകര്യം ഏർപ്പെടുത്തു ക, ആവശ്യത്തിനുള്ള മരുന്നും അനുബന്ധ ചികിത്സ സംവിധാനങ്ങളും ആശുപത്രിയിൽ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തിയ ധർണ്ണക്ക് – പാർട്ടിയുടെ ആലംങ്കോട് പഞ്ചായത്ത് ജനറൽ സെക്രട്ടറി റിനിൽ കാളാച്ചാൽ അധ്യക്ഷത വഹിച്ചു, ബിബിൻ മുല്ലക്കൽ,
ടി ഗോപാലകൃഷ്ണൻ,
കൃഷ്ണൻ പാവിട്ടപ്പുറം,
ജെനു പട്ടേരി,
രജിതൻ പന്താവൂർ, ഉദയൻ കോട്ടയിൽ,
ശിവദാസൻ പെരുമുക്ക്, എന്നിവർ സംസാരിച്ചു, ശൈലേഷ് കൊടായിക്കൽ, സന്തോഷ് ചങ്ങരംകുളം, മണികണ്ഠൻ പന്താവൂർ, ബിജു മാന്തടം, തുടങ്ങിയവർ നേതൃത്വം നൽകി.













