EDAPPAL

എടപ്പാളില്‍ മെഗാ കാര്‍ഷിക പ്രദര്‍ശന വിജ്ഞാന വിപണനമേളയ്ക്ക് തുടക്കമായി

എടപ്പാള്‍:പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൻ്റെയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന മെഗാ കാര്‍ഷിക പ്രദര്‍ശന വിജ്ഞാന വിപണന മേളയ്ക്ക് എടപ്പാളിൽ തുടക്കമായി. കൃഷിക്ക് ആവശ്യമായ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്നതിനോടൊപ്പം നൂതന കൃഷിരീതിയെക്കുറിച്ച് കര്‍ഷകരില്‍ അവബോധം ഉണ്ടാക്കുന്നതിനും പുത്തന്‍ ആശയങ്ങള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുന്നതിനുമാണ് മേള സംഘടിപ്പിക്കുന്നത്. തിരൂർ സബ് കലക്ടർ ദിലീപ് കെ കൈനിക്കര ഉദ്ഘാടനം ചെയ്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി രാമകൃഷ്ണൻ അധ്യക്ഷനായി. തവനൂർ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ പി വി വിജീഷ് ഹരിതോത്സവം രൂപരേഖ അവതരിപ്പിച്ചു. മലപ്പുറം ആത്മ പ്രൊജക്ട് ഡയറക്ടർ എസ് ആർ രശ്മി പദ്ധതി വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. പി പി മോഹൻദാസ്, ആരിഫ നാസർ, എടപ്പാൾ പഞ്ചായത്ത് പ്രസിഡൻ്റ് സി വി സുബൈദ, കാലടി പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി ബാബു, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, പഞ്ചായത്തംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തുടർ ദിവസങ്ങളിൽ വിവിധ പരിപാടികൾ നടക്കും. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. ആർ ഗായത്രി സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മഞ്ജുഷ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button