CHANGARAMKULAM
കനത്ത മഴ റോഡിൽ മുഴുവൻ വെള്ളകെട്ട്:യാത്രാദുരിതം ഏറുന്നു


ചങ്ങരംകുളം:നിർത്താതെ പെയ്യുന്ന കനത്ത മഴയെ തുടർന്ന് റോഡുകളിൽ വെള്ളകെട്ട് രൂക്ഷമാകുന്നു.പ്രധാന റോഡുകളിലെ പോലും ഡ്രൈനേജുകൾ അടഞ്ഞ് കിടന്ന് വെള്ളം റോഡിൽ കെട്ടി നിൽക്കുന്നതാണ് പ്രധാന കാരണം ചങ്ങരംകുളം മൂക്കുതല റോഡിലും,കക്കിടിപ്പുറം റോഡിലും,മാന്തടം ആലംകോട് റോഡിലും,ചങ്ങരംകുളം ചിയ്യാനുർ റോഡിലും ഇത്തരത്തിൽ വെള്ളക്കെട്ടുകൾ ജനങ്ങൾക്ക് ദുരിതമാകുന്നുണ്ട്.
