EDAPPAL
അറബിക് ദിനാഘോഷം വർണാഭമാക്കി വിദ്യാപീഠം
എടപ്പാൾ: കണ്ടനകം കാലടി വിദ്യാപീഠം യു പി സ്ക്കൂളിലെ അറബിക് ദിനാഘോഷം വർണാഭമായി ആഘോഷിച്ചു. പി.ടി.എ പ്രസിഡണ്ട് ഗണേഷ് കോലത്രയുടെ അദ്ധ്യക്ഷതയിൽ പ്രധാനാധ്യാപകൻ ഗിരീഷ് മാഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ബാബു, മനോജ്, ഋതു, അംബിക, ദീപ്തി, രാഗിത, സാവിത്രി, രമ്യ, നസീഹ, രഘു എന്നിവർ സംസാരിച്ചു. അറബി അദ്ധ്യാപിക ഫാത്തിമ ടി സ്വാഗതവും അറബിക് ലീഡർ ഫാത്തിമ ഷെയ്ക്ക നന്ദിയും പറഞ്ഞു.
വിദ്യാർത്ഥികൾ തയ്യാറക്കിയ മുന്നേറ്റം കൈയ്യെഴുത്ത് മാസിക പിടിഎ പ്രസിഡണ്ട് ഗണേഷ് കോലത്ര അറബിക് ലീഡർ ഫാത്തിമ ഷെയ്ക്കക്ക് കൈമാറി പ്രകാശനം ചെയ്തു. തുടർന്ന് കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.