ഇനി ദാഹിച്ചു അലയേണ്ട :എടപ്പാളിൽ ഒരു ലിറ്റർ വെള്ളത്തിന് ഒരു രൂപ മാത്രം.

പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ
വാട്ടർ എ ടി .എം പദ്ധതി പ്രകാരമാണ് ഒരു രൂപക്ക് കുടിവെള്ളം നൽകുന്നത്
എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2021-22 ജനകീയാസൂത്രണ പദ്ധതി പ്രകാരമാണ് വാട്ടർ എടിഎം പദ്ധതി ഒരുക്കുന്നത്.
എടപ്പാൾ, വട്ടംകുളം, തവനൂർ, കാലടി ഗ്രാമപഞ്ചായത്തുകളിലായാണ് 4 വട്ടർ എ.ടി.എമ്മുകൾ സ്ഥാപിക്കും.
ഒരു രൂപ നിക്ഷേപിച്ചാൽ ഒരു ലിറ്ററും അഞ്ച് രൂപ ഇട്ടാൽ അഞ്ച് ലിറ്ററും കുടിവെള്ളം ലഭിക്കുന്ന വിധമാണ് വാട്ടർ എ.ടി.എമ്മിലൂടെ ഒരുക്കുന്നതെന്ന്
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
സി.രാമകൃഷ്ണൻ പറഞ്ഞു. തവനൂർ ഗ്രാമപഞ്ചായത്തിൽ മിനി പമ്പ,
വട്ടംകുളം പഞ്ചായത്തിൽ എടപ്പാൾ ടൗണിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം റോഡിനോട് ചേർന്നും, കാലടി കുടുംബ ആരോഗ്യ കേന്ദ്രത്തിനോട് ചേർന്നും
എടപ്പാൾ അംശം ക്കച്ചേരിയിലുമാണ് എ.ടി.എം സ്ഥപിച്ചത്. പ്രവർത്തികൾ എല്ലാം തന്നെ പൂർത്തിയായി. ഈ മാസം 20 ന് ഇവ നാടിന് സമർപ്പിക്കും.
ദേശീയപാതയിൽ മല്ലൂർ ക്ഷേത്രത്തിൻ്റെ മതിലിനോട് ചേർത്ത് നിർമ്മിച്ചിട്ടുള്ള വാട്ടർ എ.ടി.എം ദീർഘദൂര വാഹനയാത്രക്കാർക്കും മിനി പമ്പയിലെത്തുന്ന ശബരിമല തീർത്ഥാടകർക്കും ഏറെ ഗുണകരമാകും.
