എടപ്പാൾ: സാമൂഹ്യ സേവന രംഗത്ത് 18 വർഷക്കാലമായി നിസ്വാർത്ഥ സേവനം നടത്തിവരുന്ന പ്രവാസി കൂട്ടായ്മ “ഇമ”യുടെ പുതിയ പദ്ധതിയായ സ്പർശം 2023 പ്രഖ്യാപനം ഫോറം സെൻററിൽ നടന്നു.പ്രഖ്യാപന സമ്മേളനത്തിൽ ഇമ എടപ്പാൾ ചെയർമാൻ സലാം ഫൈസി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ആരോഗ്യ പാർപ്പിട മേഖലകളെ സമന്വയിപ്പിച്ചിട്ടുള്ള പദ്ധതിയാണ് സ്പർശം എന്ന് പദ്ധതി വിശദീകരിച്ച് സംസാരിച്ച ഇമയുടെ സഹ സ്ഥാപകനായ ടി വി സിദ്ധീഖ് പറഞ്ഞു. സ്പർശം കോഡിനേഷൻ ടീം ഹെഡ് അബ്ദുല്ലത്തീഫ് ആമുഖഭാഷണം നടത്തി. എടപ്പാൾ പഞ്ചായത്ത് പ്രസിഡൻറ് സി വി സുബൈദ പ്രൊഫൈൽ വീഡിയോ പ്രസന്റേഷൻ സ്വിച്ച് ഓൺ കർമ്മവും ചടങ്ങ് ഉദ്ഘാടനവും നിർവഹിച്ചു. പ്രമുഖ സാഹിത്യകാരൻ പി സുരേന്ദ്രൻ സ്പർശം പദ്ധതി പ്രഖ്യാപനം നടത്തുകയും ലോഗോ പ്രകാശനം നടത്തുകയും ചെയ്തു.ഡോക്ടർ സി പി ബാവ ഹാജിയിൽ നിന്ന് പ്രസ്തുത പദ്ധതിയുടെ പ്രഥമ ഫണ്ട് ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് പി പി മോഹൻദാസ് സ്വീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഭാകരൻ, സുരേഷ് പൊൽപ്പാക്കര, എം കെ എം ഗഫൂർ, മുനീറ നാസർ, ഇ പ്രകാശ്, ഇമ സഹസ്ഥാപകൻ കുഞ്ഞാവ, റഫീഖ് പിലാക്കൽ, ജലീൽ മാസ്റ്റർ, സുമേഷ് ഐശ്വര്യ, മുരളി മേലെപ്പാട്ട് എന്നിവർ സംസാരിച്ചുഇമ ദുബായ് പ്രസിഡൻറ് ടിവി തെൽഹത്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഇമ എക്സിക്യൂട്ടീവ് മെമ്പർ ഇസ്മായിൽ യുണൈറ്റഡ് നന്ദി പ്രകാശിപ്പിച്ചു. അഷ്റഫ് ചക്കായിൽ, മുഹമ്മദ് കുട്ടി, കമറുദ്ദീൻ, ഖലീൽ റഹ്മാൻ, ദസ്തക്കീർ എന്നിവരുടെഇമ എടപ്പാൾ & ദുബൈ പ്രവർത്തകരും പരിപാടിക്ക് നേതൃത്വം നൽകി.