സ്വകാര്യ ബസ് ചാര്‍ജ് വര്‍ധനവില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന ആവശ്യവുമായി ബസ്സുടമകള്‍. തീരുമാനം ഉണ്ടാകാത്ത പക്ഷം ഡിസംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്നും ഉടമകള്‍ പറഞ്ഞു. മിനിമം ചാര്‍ജ് 12 രൂപയാക്കണം. വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയാക്കി ഉയര്‍ത്തണം. ഈ ആവശ്യങ്ങള്‍ പരിഗണിക്കാതെയുള്ള ചാര്‍ജ് വര്‍ധനവ് അംഗീകരിക്കില്ലെന്ന് ബസ്സുടമകള്‍ വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാത്ത പക്ഷം അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകും. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതുവരെയും ആശാവഹമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ബസ്സുടമകള്‍ പറഞ്ഞു,.
കണ്‍സഷന്‍ നിരക്ക് ആറ് രൂപയാക്കണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം ശക്തമായതോടെയാണ് വിദ്യാര്‍ത്ഥി സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും, ഗതാഗത മന്ത്രി ആന്റണി രാജുവും നേരത്തെ ചര്‍ച്ച നടത്തിയെങ്കിലും നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം സംഘടനകള്‍ എതിര്‍ത്തിരുന്നു.
ഇത് പ്രായോഗികമല്ലെന്നാണ് സംഘടനകളുടെ നിലപാട്. ഇക്കാര്യത്തില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനുമായി ചര്‍ച്ച നടത്തി തീരുമാനം എടുക്കുമെന്നായിരുന്നു ഗതാഗതമന്ത്രിയുടെ നിലാപാട്.
എടപ്പാൾ കോലൊളമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം എടപ്പാൾ: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ കോലൊളമ്പ്…
’സിസിടിവി യില്‍ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം തുടങ്ങി എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്ന വിരുതനായി പോലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ…
വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ്…
എടയൂർ സ്വദേശി സുഹൈൽ, കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയിൽ രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ എം…
സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍…
മലപ്പുറം ജില്ലയിൽ നാലു ദിവസത്തെ ശുചീകരണ കാംപയിന് തുടക്കമായി. ജില്ല മുഴുവൻ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കു ചേരണമെന്ന്…