2023ഓടെ ലോകം സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുമെന്ന് ലോകബാങ്ക്


2023ൽ ലോകം സാമ്പത്തികമാന്ദ്യത്തെ അഭിമുഖീകരിക്കുമെന്ന് ലോകബാങ്ക് റിപ്പോർട്ട്. പണപ്പെരുപ്പം ലഘൂകരിക്കുന്നതിന് ഉൽപ്പാദനം വർധിപ്പിക്കാനും വിതരണ തടസങ്ങൾ നീക്കാനും ലോകബാങ്ക് ആവശ്യപ്പെട്ടു. ഇതിനോടകം തന്നെ ആഗോള മാന്ദ്യത്തിന്റെ നിരവധി സൂചകങ്ങൾ ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. 1970ന് ശേഷം ആഗോള സമ്പദ്വ്യവസ്ഥ ഇപ്പോൾ ഏറ്റവും വലിയ മാന്ദ്യം നേരിട്ടുതുടങ്ങിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.ആഗോള വളർച്ച കുത്തനെ കുറയുന്നു. കൂടുതൽ രാജ്യങ്ങൾ മാന്ദ്യത്തിലേക്ക് വീഴുമ്പോൾ ഇതിന്റെ ആഘാതം കൂടുതലായിരിക്കും. വികസ്വര സമ്പദ്വ്യവസ്ഥകളിലും വിപണിയിലും ഈ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അതാണ് തന്റെ ആശങ്കയെന്നും ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാപാസ് പറഞ്ഞു.യുഎസിൽ നിന്ന് യൂറോപ്പിലേക്കും ഇന്ത്യയിലേക്കും രാജ്യങ്ങൾ വായ്പാ നിരക്കുകൾ വലിയതോതിൽ ഉയർത്തുകയാണ്. പണത്തിന്റെ കുറഞ്ഞ വിതരണം തടയാനാണ് ഇത് ലക്ഷ്യമിടുന്നത്.സർക്കാർ കണക്കുകൾ പ്രകാരം ഇന്ത്യയുടെ റീടെയിൽ പണപ്പെരുപ്പം ആഗസ്റ്റ് മാസത്തിൽ 7 ശതമാനമായി ഉയർന്നു. ജൂലൈയിൽ ഇത് 6.71 ശതമാനമായിരുന്നു.
