2021ൽ ട്വിറ്റർ കീഴടക്കിയ താരങ്ങളിൽ മുൻനിരയിൽ കീർത്തിയും ദളപതിയും

2021ൽ ട്വിറ്ററിലൂടെ ഏറ്റവും കൂടുതൽ ആരാധകരെ കീഴടക്കിയ താരങ്ങളുടെ പട്ടിക ട്വിറ്റർ ഇന്ത്യ പുറത്തുവിട്ടു. തെന്നിത്യൻ നടിമാരിൽ കീർത്തി സുരേഷ് ആണ് പട്ടികയിൽ ഒന്നാമത്. പൂജ ഹെഗ്ഡെയെയും, സമാന്തയെയും പിന്നിലാക്കിക്കൊണ്ടാണ് കീർത്തി സുരേഷ് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. കാജൽ അഗർവാൾ, മാളവിക മേനോൻ, രാകുൽ പ്രീത്, സായി പല്ലവി, തമന്ന, അനുഷ്ക ഷെട്ടി, അനുപമ പരമേശ്വരൻ എന്നിവരും ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം നേടി.
നടന്മാരിൽ ദളപതി ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്ത് തെലുങ്ക് താരം പവൻ കല്യാൺ, മഹേഷ് ബാബു മൂന്നാം സ്ഥാനം എന്നിങ്ങനെയാണ്. സൂര്യ, ജൂനിയർ എൻടിആർ, അല്ലു അർജുൻ, രജനീകാന്ത്, രാം ചരൺ, ധനുഷ്, അജിത് കുമാർ എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങൾ.
ഈ വർഷം ട്വിറ്ററിലൂടെ ഏറ്റവുമധികം ആളുകൾ ട്വീറ്റ് ചെയ്തിരിക്കുന്ന തെന്നിന്ത്യൻ ചിത്രം ദളപതിയുടെ ‘മാസ്റ്റർ’ ആണ്. അജിത് ചിത്രം ‘വാലിമൈ’ ആണ് രണ്ടാമതും. ‘ബീസ്റ്റ്’, ‘ജയ് ഭീം’, ‘വക്കീൽ സാബ്’, ‘ആർആർആർ’, ‘സർക്കാറു വാരി പാടാ’, ‘പുഷ്പ’, ‘ഡോക്ടർ’, ‘കെജിഎഫ് 2’ എന്നിവയാണ് ട്വിറ്ററിലൂടെ ട്രെൻഡിങിൽ ഇടം നേടിയ മറ്റ് സിനിമകൾ
