‘ഉമ്മൻ ചാണ്ടി എനിക്ക് വഴികാട്ടി’; അനുസ്മരണ യോഗത്തിൽ രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനം


മലപ്പുറം: മലപ്പുറത്ത് ഡിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനം. യോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കുമെന്ന് നേതൃത്വം അറിയിച്ചിരുന്നില്ല. കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയിലിരിക്കെയാണ് രാഹുൽ അനുസ്മരണ യോഗത്തിലേക്ക് എത്തിയത്. അപ്രതീക്ഷിതമായി വേദിയിലേക്ക് എത്തിയ രാഹുലിനെ കോൺഗ്രസ്, മുസ്ലീം ലീഗ് നേതാക്കൾ സ്വീകരിച്ചു.ഉമ്മൻ ചാണ്ടി കേരളത്തിലെ ജനങ്ങൾക്കിടയിൽനിന്ന് ഉയർന്നുവന്ന നേതാവാണെന്ന് രാഹുൽ ഗാന്ധി അനുസ്മരിച്ചു. ഉമ്മൻ ചാണ്ടിയോടൊപ്പം കുറച്ചുനാൾ ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം തനിക്ക് വഴികാട്ടിയായിരുന്നു. ഉമ്മൻ ചാണ്ടിയിലൂടെ കേരളത്തിലെ ജനങ്ങളെ മനസിലാക്കാൻ സാധിച്ചുവെന്ന് രാഹുൽ പറഞ്ഞു.
നേതാക്കന്മാർ ജനങ്ങൾക്കിടയിൽനിന്ന് ഉയർന്നുവരണം. ജനങ്ങൾക്കിടയിൽനിന്ന് ഉയർന്നുവരുമ്പോൾ അധികാരം ലഭിക്കും. ആ അധികാരം ദുരുപയോഗം ചെയ്യാൻ പറ്റും. അധികാരത്തിലിരിക്കുമ്പോൾ ജനങ്ങൾ നിങ്ങളെ പുകഴ്ത്തും. അപ്പോൾ അഹങ്കാരം ഉണ്ടാകും, അഴിമതിയിൽപ്പെടും. രാഷ്ട്രീയ യാത്രയിൽ ഒരുപാട് അപകടം പതിയിരിപ്പുണ്ടെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.ജില്ലാ ആശുപത്രിയുടെ മതിലിടിഞ്ഞു; പതിച്ചത് ആംബുലൻസുകളുടെ മുകളിൽ; ഒഴിവായത് വൻദുരന്തം”ഭാരത് ജോഡോ യാത്ര നടക്കുന്ന സമയത്ത് ഉമ്മൻ ചാണ്ടിക്ക് സുഖമില്ലെന്ന് എനിക്കറിയാമായിരുന്നു. അപകടകരമായ അസുഖം അദ്ദേഹത്തെ പിടിപെട്ടുവെന്ന് അറിഞ്ഞിരുന്നു. എനിക്കൊപ്പം നടക്കണമെന്ന് ഉമ്മൻ ചാണ്ടി വിളിച്ചറിയിച്ചു. എന്നാൽ എന്റെ കൂടെ നടക്കേണ്ടെന്നും ആരോഗ്യത്തെ ബാധിക്കുമെന്നുമൊക്കെ അദ്ദേഹത്തോട് പറഞ്ഞു. പക്ഷേ അദ്ദേഹം അതു കേൾക്കാൻ തയ്യാറായില്ല, അദ്ദേഹം എന്നോടൊപ്പം കുറച്ചുദൂരം നടന്നു. ആരുടെയും സഹായമില്ലാതെ നടക്കാനായിരുന്നു അദ്ദേഹത്തിനു താത്പര്യം”- രാഹുൽ പറഞ്ഞു.മലപ്പുറം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാംകോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ, മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു
