Eramangalam

13 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ മനഃപാഠമോതി കെ എം എം ഹിഫ്ള് വിദ്യാർത്ഥി.

എരമംഗലം : പതിമൂന്ന് മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ പൂർണമായും മനഃപാഠമോതി. പുത്തന്‍പള്ളി ശൈഖ് കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ നാമഥേയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കെ എം എം ഹിഫ്‌ള് കോളേജിലെ ഹാഫിള് മുഹമ്മദ് ഷഹീർ (16) ആണ് റമളാന്‍ 14ന് രാവിലെ നാല് മുതല്‍ തുടര്‍ച്ചയായ 13 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ പൂര്‍ണമായി കാണാതെ ഓതിക്കേള്‍പ്പിച്ച് ശ്രദ്ധേയനായത്. ഹിഫ്‌ള് കോളജ് പ്രധാനാധ്യാപകന്‍ ഹാഫിള് സിദ്ദീഖ് ലത്വീഫിയുടെ ശിഷ്യണത്തിലാണ് ഈയൊരു നേട്ടത്തിലെത്തിച്ചേര്‍ന്നത്. അബൂദാബിയിലെ പൗരപ്രമുഖനും, നമ്മുടെ നാടിന് നിരവധി സഹായങ്ങൾ ചെയ്തു തന്ന മുഹമ്മദ് അൽ ജസ്മി ഫലകം നല്കി ആദരിച്ചു. സമാപന വേദിയിൽ പുത്തൻപള്ളി മഹല്ല് പ്രസിഡണ്ട് സൈനുദ്ദീൻ, ജനറൽ സെക്രട്ടറി സൈഫുദ്ദീൻ, ഹോസ്പിറ്റൽ ചെയർമാൻ റഹീം, മെമ്പർ നൗഷാദ്, പുത്തൻപള്ളി ഇമാം അബ്ദുൽ ബാരി ദാരിമി, മുഅദ്ദിൻ വീരാൻ കുട്ടി മുസ്ലിയാർ, ഹിഫ്ള് കോളേജ് അധ്യാപകൻ അബൂബക്കർ അദനി എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥിക്ക് അനുമോദനങ്ങൾ അറിയിച്ചു. താഴെക്കോട് മുഹമ്മദലി മുസ്‌ലിയാർ, റഹ്മത്ത് ദമ്പതികളുടെ മകനാണ് ഷഹീർ. മികച്ച ഭൗതിക നിലവാരവും പഠനാന്തരീക്ഷവും ഉറപ്പുവരുത്തുന്ന കെ എം എം ഹിഫ്ള് കോളേജിൽ നിലവിൽ അടുത്ത വർഷത്തേക്കുള്ള അഡ്മിഷനുകൾ ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button