CHANGARAMKULAMLocal news

സംയുക്ത ഈദ്ഗാഹ് വളയംകുളത്ത്

വിവിധ മുസ്ലീം സംഘടനകൾ സംയുക്തമായി നടത്തുന്ന സംയുക്ത ഈദ്ഗാഹ് പെരുന്നാൾ ദിവസം കാലത്ത് ഏഴുമണിക്ക് വളയംകുളം എം വീ എം സ്കൂളിൽ വച്ച് നടക്കുമെന്ന് സംയുക്ത ഈദ്ഗാഹ് കമ്മിറ്റി അറിയിച്ചു.

ഈദ്‌ ഗാഹിനു ജമാ അത്തെ ഇസ്ലാമി പണ്ഡിതൻ പി അബ്ദുറഹ്മാൻ വളാഞ്ചേരി നേതൃത്ത്വം വഹിക്കും

ചെയർമാൻ പി പി എം അഷ്റഫ്‌ അധ്യക്ഷത വഹിച്ചു. യോഗം കൺവീനർ ഷാനവാസ് വട്ടത്തൂർ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കുഞ്ഞുമുഹമ്മദ് പന്താവൂർ, എം വി അഷ്റഫ് മാസ്റ്റർ, പി പി ഖാലിദ്, സി പി മുഹമ്മദ്‌ ഉമരി, കെ അബ്ദുൽ ഹമീദ് മാസ്റ്റർ, കെ അനസ്‌, കെ.വി.മുഹമ്മദ്, എം അബ്ബാസലി എന്നിവർ പ്രസംഗിച്ചു.

മേഖലയിലെ മുസ്ലിം സംഘടനകളായ ഇരു മുജാഹിദ്‌ പ്രസ്ഥാനങ്ങളും ജമാഅത്തെ ഇസ്ലാമിയും ഒരുമിച്ചു ചേർന്ന് 2012 മുതലാണു പെരുന്നാൾ നമസ്കാരങ്ങൾ സംയുക്തായി സംഘടിപ്പിക്കാൻ ആരംഭിച്ചത്‌. ഇതിനു വേണ്ടി മുൻ ഡെപ്യൂട്ടി കളക്ടർ പി പി എം അഷ്‌റഫ്‌ ചെയർമാനായി ഇദ്ഗാഹ്‌ കമ്മറ്റിക്കു രൂപം നൽകി. കോവിഡ്‌ കാലത്ത്‌ മാത്രമാണു ഈദ്‌ ഗാഹുകൾ മാറ്റിവെച്ചത്‌.

ഈദ് ഗാഹിന് എത്തുന്നവർ
മുസല്ല കരുതേണ്ടതാണ്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button