PUBLIC INFORMATION
ഹോട്ട്‌സ്റ്റാറും ജിയോ സിനിമയും അപ്രത്യക്ഷം; ഇനി ജിയോ ഹോട്ട്സ്റ്റാർ; വമ്പൻ സർപ്രൈസുമായി അംബാനി.

മുംബൈ: വാലന്റൈൻസ് ദിനത്തിൽ സിനിമാ പ്രേമികൾക്ക് സർപ്രൈസുമായി മുകേഷ് അംബാനി. ജിയോ സിനിമയെയും ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറിനെയും ലയിപ്പിച്ചുകൊണ്ടുള്ള പുതിയ സേവനത്തിന് ഇന്ന് മുതൽ തുടക്കമായി. ജിയോ ഹോട്ട്സ്റ്റാർ എന്നാണ് സംയുക്ത ഒടിടി പ്ലാറ്റ്‌ഫോമിന്റെ പുതിയ പേര്. ഇന്ന് രാവിലെ മുതലാണ് മാറ്റം വന്നത്. ഹോട്ട് സ്റ്റാറോ ജിയോ സിനിമയോ ഉളളവർക്ക് ഇനി മുതൽ ആപ്പ് തുറക്കുമ്പോൾ ജിയോ ഹോട്ട്സ്റ്റാറായിരിക്കും തുറന്നുവരിക. പ്രേഷകർക്കായി വിവിധ ഭാഷകളിലുള്ള പുതിയ സിനിമകൾ ആണ് ജിയോ സ്റ്റാറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പ്രമുഖ ഹോളിവുഡ് സിനിമകളുടെ വലിയ ശേഖരം ആരാധകർക്കായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിന് പുറമേ ഡിസ്‌കവറി, എച്ച്ബിഒ, എൻബിസിയൂണിവേഴ്‌സൽ പീക്കോക്ക്, വാർണർ ബ്രോസ്, പാരാമൗണ്ട് എന്നീ ചാനലുകളും ജിയോ ഹോട്ട് സ്റ്റാറിൽ ലഭ്യമാണ്
