CHANGARAMKULAMLocal news

സംസ്ഥാന പാതയില്‍ പാവിട്ടപ്പുറത്ത് ബൈക്ക് അപകടം; വിദ്യാര്‍ത്ഥി മരിച്ചു

ചങ്ങരംകുളം: സംസ്ഥാന പാതയില്‍ പാവിട്ടപ്പുറത്ത് ബൈക്ക് അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു.മറ്റൊരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു.പാവിട്ടപ്പുറം മാങ്കുളത്ത് വ്യാഴാഴ്ച വൈകിയിട്ട് ആറരയോടെയാണ് സംഭവം.വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തില്‍ ഇടിച്ച് മറിയുകയായിരുന്നു എന്നാണ് നിഗമനം.പാവിട്ടപ്പുറം സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്.പരിക്കേറ്റ നിലയില്‍ റോഡില്‍ കിടന്ന ഇരുവരെയും ഓടിക്കൂടിയവര്‍ ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരണപ്പെട്ടിരുന്നു.പരിക്കേറ്റ ഒരാള്‍ ചങ്ങരംകുളത്ത് ചികിത്സയിലാണ്.അപകടത്തില്‍ പെട്ട ഇരുവരും സുഹൃത്തുക്കളാണ്.എറവറാംകുന്ന് സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് മരിച്ചതെന്നാണ് വിവരം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button