Categories: agricultureMALAPPURAM

ഹരിതം 2025′ കിസാൻ മേള ആരംഭിച്ചു

കൃഷി വകുപ്പും മലപ്പുറം ബ്ലോക്ക്‌ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ഹരിതം 2025 കിസാൻ മേളയുടെ ഉദ്ഘാടനം എം എസ് പി കമ്മ്യൂണിറ്റി ഹാളിൽ പി. ഉബൈദുള്ള എം എൽ എ നിർവഹിച്ചു. ചടങ്ങിൽ മലപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാരാട്ട് അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ വി. ആർ.വിനോദ് മുഖ്യാതിഥി ആയിരുന്നു . മലപ്പുറം ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. കെ.റഫീഖ മുഖ്യ പ്രഭാഷണം നടത്തി. മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസർ പി. കെ.അബ്ദുൽ മജീദ് പദ്ധതി വിശദീകരിച്ചു.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേള ഫെബ്രുവരി ഒന്നിന് സമാപിക്കും.കാർഷിക പ്രദർശനം, കാർഷിക സെമിനാറുകൾ, കാർഷിക യന്ത്രങ്ങൾ വാങ്ങുന്നതിനുള്ള എസ് എം എ എം ക്യാമ്പ്, കാർഷിക യന്ത്രങ്ങളുടെ സർവീസ് ക്യാമ്പ്, വിള ആരോഗ്യ ക്ലിനിക്, മണ്ണ് പരിശോധനാ ലാബ്, കലാസന്ധ്യ, ഫുഡ് ഫെസ്റ്റ് തുടങ്ങിയ വിപുലങ്ങളായ പരിപാടികളാണ് കിസാൻ മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. പ്രദർശനത്തിൽ പുഷ്പ ഫലവൃക്ഷതൈകൾ, പച്ചക്കറി തൈകൾ, വിത്തുകൾ, മൂല്യ വർധിത ഉത്പന്നങ്ങൾ, കാർഷിക യന്ത്രങ്ങൾ എന്നിവയുടെ പ്രദർശനവും വില്പനയുമായി 35 സ്റ്റാളുകൾ സജ്ജീകരിച്ചിട്ടുണ്ട്.

ചടങ്ങിൽ മൊറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുനീറ പൊറ്റമ്മൽ
കോഡൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റാബിയ ചോലക്കൽ,
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻിംഗ് കമ്മിറ്റി ചെയർമാൻ കെ.എം മുഹമ്മദലി , മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ കെ.മെഹനാസ്
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.സഫിയ, വിവിധ പഞ്ചായത്ത്‌ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

മേളയുടെ ഒന്നാം ദിവസം ‘പോഷക സമൃദ്ധി മിഷൻ്റെ ഭാഗമായി പോഷക തളിക, പോഷക തോട്ടം ‘എന്നീ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിച്ചു.
മലപ്പുറം താലൂക്ക് ആശുപത്രിയിലെ ഡയറ്റീഷ്യൻ ഷൈജി, കൃഷി അസിസ്റ്റൻറ് ഡയറക്ടർ (റിട്ട )ഒ കെ കൃഷ്ണനുണ്ണി എന്നിവർ സെമിനാർ നയിച്ചു. തുടർന്ന് വോയിസ് ഓഫ് നിലമ്പൂർ നയിച്ച ‘കലാസന്ധ്യ’ നടന്നു.

മേളയുടെ രണ്ടാം ദിവസമായ നാളെ (ജനുവരി 31)
‘മൂല്യവർദ്ധിത മേഖലയിലെ സാധ്യതകളും മെഷിനറികളും’ എന്ന വിഷയത്തിൽ സെമിനാറും വൈകിട്ട് ഗസൽ സെലിബ്രിറ്റീസ് സംഘടിപ്പിക്കുന്ന മുട്ടിപ്പാട്ടും നടക്കും.

Recent Posts

ശ്രീനി പന്താവൂർ നരസിംഹം പ്ലോട്ട് മോടി പിടിപ്പിച്ചതോടെ ഭംഗിയുടെ നെറുകിലത്തി. പ്ലോട്ട് കാണാനെത്തുന്നത് നിരവധി പേർ…

എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…

12 hours ago

‘കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല, വേട്ടയാടാൻ അനുമതിയുണ്ട്’; നിലപാട് വ്യക്തമാക്കി കേന്ദ്രം.

ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…

12 hours ago

കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾക്ക് ദാരുണാന്ത്യം, 4 പേർക്ക് പരുക്ക്.

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…

12 hours ago

വഖഫ് ഭേദഗതി നിയമം പിൻവലിക്കണം, ആൺ പെൺ കലർന്ന വ്യായാമമുറകളെ പ്രോത്സാഹിപ്പിക്കാനാകില്ല – ഫസൽ ഗഫൂർ

മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…

12 hours ago

ആകെയുണ്ടായിരുന്ന സഹോദരനും പോയി, മനോവിഷമത്തില്‍ യുവാവ് തൂങ്ങി മരിച്ചു.

തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…

17 hours ago

മുഖ്യമന്ത്രിയെ കണ്ടെത്താൻ കോൺഗ്രസിന് അതിന്റേതായ രീതികളുണ്ട്; പിണറായി ക്ലാസെടുക്കേണ്ടെന്ന് സതീശൻ.

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…

17 hours ago