CHANGARAMKULAMLocal news

സൺഡേ സ്കൂൾ വിദ്യാർത്ഥികൾ ശുചിത്വ ബോധവൽക്കരണ റാലി നടത്തി

ചങ്ങരംകുളം: ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിക്ക് കീഴിലുള്ള എം.പി.പി.എം സൺഡേ സ്കൂൾ വിദ്യാർത്ഥികൾ ശുചിത്വ ബോധവൽക്കരണ സൈക്കിൾ റാലി നടത്തി. സൈക്കിൾ റാലി യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കാതോലിക്കേറ്റ് അസിസ്റ്റന്റുമായ ഡോ. ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഫ്ലാഗ് ഓഫ് ചെയ്തു. മാലിന്യങ്ങൾ വലിച്ചെറിയരുത് , മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുവാൻ വ്യക്തി ശുചിത്വം പാലിക്കുക എന്നീ സന്ദേശ പ്ലക്കാർഡുകളേന്തിയുള്ള സൈക്കിൾ റാലി അങ്ങാടിചുറ്റി
പള്ളിയിൽ സമാപിച്ചു. ഇടവക വികാരി ഫാ എൽദോസ് ചിറകുഴിയിൽ , ഫാ. ജിബിൻ ചാക്കോ , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി താരുകുട്ടി , സഭാ മാനേജിംഗ് കമ്മിറ്റി അംഗം കെ.എ ഏലിയാസ് , തൃശ്ശൂർ ഭദ്രാസന കൗൺസിൽ അംഗം സി യു രാജൻ , സൺഡേ സ്കൂൾ കുന്നംകുളം ഡിസ്ട്രിക്ട് ഇൻസ്പെക്ടർ കെ.സി ആന്റണി , സൺഡേ സ്കൂൾ പ്രധാന അധ്യാപിക ഷീന മിൽട്ടൺ, യൂത്ത് അസോസിയേഷൻ വൈസ് പ്രസിഡൻറ് സാബു സക്റിയാച്ചൻ എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button