KERALA

തൃശൂരിൽ 30 കോടിയുടെ തിമിംഗല ഛർദി പിടിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍ കേരളത്തിൽ ആദ്യം

തൃശൂർ: ചേറ്റുവയിൽ 30 കോടിയുടെ തിമിംഗല ഛർദി പിടികൂടി. മൂന്നു പേരെ വനം വിജിലൻസ് പിടികൂടി. പിടിച്ചെടുത്ത ആംബര്‍ ഗ്രിസിന് 18 കിലോ ഭാരമുണ്ട്. പിടിയിലായത് വാടാനപ്പിള്ളി സ്വദേശി റഫീഖ്, പാലയൂർ സ്വദേശി ഫൈസൽ, എറണാകുളം സ്വദേശി ഹംസ എന്നിവരാണ്. സുഗന്ധലേപന വിപണിയിൽ വന്‍ വിലയുള്ള ആംബര്‍ ഗ്രിസ് കേരളത്തിൽ ആദ്യമായാണ് പിടികൂടുന്നത്.

എന്താണ് ആംബർഗ്രിസ്?

 തിമിംഗലം ഛർദ്ദിക്കുന്ന അവശിഷ്ടത്തിന്റെ പേരാണ് ആംബർഗ്രിസ്. സ്പേം തിമിംഗലങ്ങളുടെ ഉദരത്തിൽ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. തിമിംഗലങ്ങൾ ഇടയ്ക്ക് ഛർദ്ദിച്ചുകളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും. ഒമാൻ തീരം ആംബർഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്. വിപണിയിൽ സ്വർണത്തോളം വിലമതിക്കുന്ന വസ്തുവാണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനാണ് ആംബർഗ്രിസ് ഉപയോഗിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button