Valayamkulam

സൗഹൃദ കേരളം’അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം:സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശുദ്ധ റമളാൻ മാസത്തിൽ സമൂഹത്തിലെ വിവിധ തുറകളിലുള്ള വ്യക്തികളെ പങ്കെടുപ്പിച്ചു കൊണ്ട് വ്യാപകമായി സംഘടിപ്പിക്കപ്പെടുന്ന ഇഫ്താർ സംഗമങ്ങൾ യഥാർത്ഥ കേരള സ്റ്റോറിയുടെ പല മുഖങ്ങളിൽ ഒന്നാണ് എന്ന് വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ് സംഘടിപ്പിച്ച സൗഹൃദ കേരളം ഇഫ്താർ സംഗമം ചൂണ്ടികാട്ടി.നാട്ടിൽ നടക്കുന്ന യഥാർത്ഥ സംഭവങ്ങളെ കാണാതെ വിദ്വേഷം പ്രചരിപ്പിക്കാനുള്ള ഉദ്ദേശത്തോടെ പടച്ചു വിടുന്ന സൃഷ്ടികളെ അത് അർഹിക്കുന്ന അവഞനയോടെ തള്ളി കളയണമെന്ന് സംഗമം പൊതുസമൂഹത്തോട്ആവശ്യപ്പെട്ടു.കോളേജ് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കോളേജ് പ്രസിഡൻറ് പി പി എം അഷ്റഫ് അധ്യക്ഷത വഹിച്ചു.കെ വി മുഹമ്മദ് മൗലവി റംസാൻ ദിന സന്ദേശം നൽകി.കെപി നൗഷാദ് അലി, പി പി വിജയൻ,അടാട്ട് വാസുദേവൻ ,പി പി യൂസഫലി , കോളേജ് കമ്മിറ്റി ജനറൽ സെക്രട്ടറി വി. മുഹമ്മദ് ഉണ്ണി ഹാജി, കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എം എൻ. മുഹമ്മദ് കോയ ,കുഞ്ഞുമുഹമ്മദ് പന്താവൂർ എന്നിവർ പ്രസംഗിച്ചു.സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ള ധാരാളം പേർ സംഗമത്തിലും സമൂഹ ഇഫ്ത്താറിലും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button