സൗദിയിൽ വച്ച് കാർ വിൽപ്പന : പണം ലഭിക്കാത്തതിൽ ക്ഷുഭിതനായ യുവാവ് പട്ടാമ്പി സ്വദേശിയുടെ വീടിനും വാഹനത്തിനും തീയിട്ടു

പട്ടാമ്പി :സൗദിയിൽ വച്ച് കാർ വിൽപ്പന നടത്തിയ വകയിൽ ലഭിക്കാനുളള പണം കിട്ടാത്തതിൽ ക്ഷുഭിതനായ യുവാവ് പട്ടാമ്പി സ്വദേശിയുടെ വീടിനും വാഹനത്തിനും തീയിട്ടു.സംഭവത്തിനിടെ ശരീരത്തിൽ സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പൊലിസ് പിടികൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എറണാകുളം സ്വദേശി പ്രേംദാസിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം.പാലക്കാട് പട്ടാമ്പി മുതുതല പുത്തൻകവല സ്വദേശി ഇബ്രാഹിമിന്റെ വീടാണ് പ്രേംദാസ് അഗ്നിയ്ക്ക് ഇരയാക്കിയത്.ഇബ്രാഹിമിന്റെ വീടുംകാറും കത്തിനശിച്ചിട്ടുണ്ട്.പട്ടാമ്പിൽ നിന്ന് അഗ്നിസുരക്ഷാസേനയെത്തിയാണ് തീനിയന്ത്രണ വിധേയമാക്കിയത്.സംഭവത്തിനിടെ യുവാവ് സ്വയം ശരീരത്തിൽ കത്തികൊണ്ട് മുറിവേൽപ്പിച്ച് ആത്മഹത്യ ശ്രമവും നടത്തി.സൗദിയിൽ വച്ച് പ്രേംദാസിന്റെ ടെയോട്ടയുടെ കാമ്‌റി കാർ ഇബ്രാഹിം രണ്ട് ലക്ഷം രൂപയ്ക്ക് വാങ്ങിയെന്നും ഇതിൽ ഒരുലക്ഷം രൂപ ആദ്യം നൽകിയെന്നും ബാക്കിവരുന്ന തുക ഘട്ടംഘട്ടമായി നൽകാമെന്നും പറഞ്ഞിരുന്നതായി പ്രേംദാസ് പ്രസിദ്ധപ്പെടുത്തിയ നോട്ടീസിൽ പറയുന്നു. എന്നാൽ രണ്ടര വർഷം കഴിഞ്ഞിട്ടും ബാക്കിയുളള ഒരുലക്ഷം രൂപ ലഭിച്ചില്ലെന്നും ഇബ്രാഹിമിനെ പലവട്ടംനേരിട്ടും ഫോൺമുഖാന്തിരവും ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ലെന്നും പ്രേംദാസ് പറയുന്നു.













