VATTAMKULAM
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി.

വട്ടംകുളം | തിരൂർ സഞ്ചരിക്കുന്ന നേത്ര ചികിത്സ വിഭാഗവും വട്ടംകുളം കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി മൂതൂർ മദ്രസ്സയിൽ വെച്ച് സൗജന്യ നേത്രപരിശോധന ക്വാമ്പ് നടത്തി. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.എ നജീബ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിംഗ് ചെയർമാൻ അക്ബർ പനച്ചിക്കൽ അധ്യക്ഷത വഹിച്ചു. വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: മുഹമ്മദ് ഫസൽ എം.എച്ച്, ഡോ: അബ്ദുൾ മാലിക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീജ പാറക്കൽ, ദിലീപ് എരുവ പ്ര, ഹെൽത്ത് ഇൻസ്പെക്ടർ കെ.സി.മണിലാൽ, ബിന്ദുത്രേസ, അഞ്ജലി മുരളീധരൻ, കെ.വി.സൽ വ, കെ.സി.ഫിൽദ, പി.പി.രജിത, സതീഷ് അയ്യാപ്പിൽ, പി.അശ്വതി, എസ്.ഫെബ, ആശ പ്രവർത്തകരായ എൻ.വി.നിഷ, ഒ.പി.ഗിരിജ, വി.കെ.വനജ, എം. ഷർമ്മിള, എന്നിവർ സംസാരിച്ചു.
