സ്വർണ്ണവിലയിൽ നേരിയ കുറവ്; ഇന്ന് പവന് ₹ 50 കുറഞ്ഞു

കേരളത്തില്‍ റെക്കോര്‍ഡ് നിരക്കിലുള്ള സ്വര്‍ണവിലയില്‍ ഇന്ന് അല്‍പ്പം കുറവ്. വര്‍ധിക്കുമ്പോള്‍ വലിയ നിരക്കിലുള്ള മാറ്റം സംഭവിക്കുന്നുണ്ടെങ്കിലും വില താഴുമ്പോള്‍ നേരിയ ഇടിവ് മാത്രമാണ് രേഖപ്പെടുത്തുന്നത്. ഇന്ന് പവന് വെറും 80 രൂപ മാത്രമാണ് കുറവ് രേഖപ്പെടുത്തിയത്. അതേസമയം, വില ഉയരാനുള്ള സാഹചര്യങ്ങള്‍ വിപണിയില്‍ നിലനില്‍ക്കുന്നുമുണ്ട്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സ് വില 3643 ഡോളറിലാണുള്ളത്. ഡോളര്‍ സൂചിക 97.62 എന്ന നിരക്കിലാണ്. ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യം 88.27 ആയി. സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ പരിശോധിക്കുന്ന ഘടകങ്ങളാണിതെല്ലാം. രാജ്യാന്തര വിപണിയിലെ സ്വര്‍ണവിലയും ഡോളര്‍-രൂപ മൂല്യവും ഒത്തുനോക്കിയാണ് ഓരോ ദിവസവും സ്വര്‍ണവില പ്രഖ്യാപിക്കുക.
കേരളത്തില്‍ പ്രചാരണത്തിലുള്ള സ്വര്‍ണം 22 കാരറ്റാണ്. ഇതിന്റെ വിലയാണ് എല്ലാ ജ്വല്ലറികളിലും ബോര്‍ഡുകളില്‍ പ്രദര്ശിപപ്പിക്കുക. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 10190 രൂപയും പവന് 80 രൂപ കുറഞ്ഞ് 81520 രൂപയുമായി. ഈ സ്വര്‍ണം ഒരു പവന് ആഭരണം വാങ്ങുമ്പോള്‍ വില 88000 രൂപയോളം വരും. പണിക്കൂലിയും ജിഎസ്ടിയും ചേരുമ്പോഴാണിത്.
സ്വര്‍ണവില കുതിച്ച സാഹചര്യത്തില്‍ കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങള്‍ വിപണിയില്‍ നിറയുന്നുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5 രൂപ കുറഞ്ഞ് 8370 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6520 രൂപയായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4205 രൂപയുമാണ്. 24, 22 കാരറ്റ് സ്വര്‍ണവുമായി താരതമ്യം ചെയ്യുമ്പോള്‍ വില കുറവാണെങ്കിലും ഇത്തരം സ്വര്‍ണം വാങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
24 കാരറ്റില്‍ ആഭരണം ലഭിക്കില്ല. ബാര്‍, കോയിന് എന്നിവ ലഭിക്കും. അതേസമയം, 22 കാരറ്റില്‍ കോയിനും ആഭരണങ്ങളും കിട്ടും. എന്നാല്‍ ഇതിന് താഴേക്കുള്ള കാരറ്റുകളില്‍ ആഭരണങ്ങള്‍ മാത്രമേ കിട്ടൂ. കാരറ്റ് താഴുമ്പോള്‍ സ്വര്‍ണത്തിന്റെ അംശം കുറയുകയും ചെമ്പ് പോലുള്ള ലോഹങ്ങളുടെ കൂട്ട് വര്‍ധിക്കുകയും ചെയ്യും. അതുകൊണ്ടാണ് വില കുറയുന്നത്.













